പ്രഭാതവാർത്ത breaking news

Pe kw`cWnIfn PetiJcw Ipdbp¶p

ഇടുക്കി: കലിതുള്ളിയെത്തിയ കാലവര്‍ഷത്തില്‍ സംഭരണികള്‍ കൂട്ടത്തോടെ നിറഞ്ഞെങ്കിലും മൊത്തം ജലശേഖരം മുന്‍ വര്‍ഷത്തേതിലും രണ്ട് ശതമാനം താഴെ. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള പ്രധാനപ്പെട്ട സംഭരണികളിലാകെ ഇനി അവശേഷിക്കുന്നത് 50.5 ശതമാനം വെള്ളമാണ്. മുന്‍വര്‍ഷം ഇത് 52.5 ശതമാനമായിരുന്നു.

ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇടുക്കിയില്‍ 52 ശതമാനമാണ് ജലശേഖരം. 1117.634 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതുപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. മുന്‍ വര്‍ഷം ഇതേസമയം 46.8 ശതമാനമായിരുന്നു ജലശേഖരം.

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയ സീസണ്‍ കടന്ന് പോകുമ്പോള്‍ പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനം കെഎസ്ഇബിയേയും അങ്കലാപ്പിലാക്കുകയാണ്. മഴക്കാലമെത്താന്‍ ഇനി 77 ദിവസം കൂടിയുണ്ട്. ജലശേഖരം പെട്ടെന്ന് താഴുന്നതും നദികള്‍ വറ്റുന്നതും സ്ഥിതി വഷളാക്കി. ഒരു ശതമാനം വെള്ളമാണ് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഉയരും. മഴ അകന്ന് നിന്നാല്‍ ജലശേഖരം വളരെ പെട്ടെന്ന് താഴും. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ വേനല്‍ കടന്നുപോകാനുള്ള വെള്ളം സംഭരണികളില്‍ ഉള്ളതായാണ് കെഎസ്ഇബി അധികൃതകര്‍ വ്യക്തമാക്കുന്നത്. അതേസമയം പുറം വൈദ്യുതിയില്‍ കുറവ് വന്നാല്‍ പവര്‍കട്ട് അടക്കമുള്ള വലിയ തിരിച്ചടിയാകും ഉണ്ടാകുക. തെരഞ്ഞെടുപ്പ് പ്രക്രിയ മെയ് അവസാനം വരെ നീണ്ടുപോകുന്നതിനാല്‍ വില ഉയരും. ഇത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനും തടസമാകും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *