പ്രഭാതവാർത്ത breaking news

19കാരന്‍ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ടിക്‌ടോക് വിഡിയോ ചിത്രീകരണത്തിനിടെ ഡല്‍ഹിയില്‍ 19കാരന്‍ വെടിയേറ്റ് മരിച്ചു. തോക്കുമായി വിഡിയോക്ക് പോസ് ചെയ്യവേ സുഹൃത്തിന്റെ കയ്യില്‍ നിന്ന് വെടിപൊട്ടി സല്‍മാന്‍ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സല്‍മാന്‍ സുഹൃത്തുക്കളായ സുഹൈല്‍, ആമിര്‍ എന്നിവര്‍ക്കൊപ്പം കാറില്‍ ഇന്ത്യാ ഗേറ്റില്‍ പോയതായിരുന്നു. തിരിച്ചുവരുമ്പോള്‍ മുന്‍ സീറ്റിലിരുന്ന സുഹൈല്‍ ഡ്രൈവറായ സല്‍മാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ടിക്‌ടോക് വിഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യം. എന്നാല്‍ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടുകയും ഉണ്ട സല്‍മാന്റെ വലത് കവിള്‍ തുളച്ച് കയറുകയുമായിരുന്നു. മധ്യ ഡല്‍ഹിയിലെ രഞ്ജിത് സിങ് ഫ്‌ലൈഓവറിനടുത്ത് വെച്ചാണ് ദാരുണമായ സംഭവം. പരിഭ്രാന്തരായ ഇരുവരും ഉടന്‍ തന്നെ വണ്ടിയുമെടുത്ത് സുഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും രക്തത്തില്‍ കുളിച്ച വസ്ത്രം മാറിയതിന് ശേഷം ബന്ധുവിന്റെ കൂടെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നിന്നും സല്‍മാന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.സല്‍മാനെ ആശുപത്രിയില്‍ എത്തിച്ചയുടന്‍ സുഹൈലും ബന്ധുവും സ്ഥലം വിട്ടിരുന്നു. ഇതറിഞ്ഞ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. സുഹൈല്‍, ആമിര്‍, ബന്ധുവായ ശരീഫ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ബരഖാമ്പ പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിനും ആയുധം കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയുധം ഒളിപ്പിച്ചതിനാണ് ആമിറിനെതിരെ കേസെടുത്തത്. രക്തക്കറ പറ്റിയ വസ്ത്രം ഒളിപ്പിച്ചതിന് ഷരീഫിനെതിരെയും കേസെടുത്തു. സുഹൈലിന്‍േറത് മനഃപൂര്‍വ്വമായ നരഹത്യയാണോ എന്ന പൊലീസ് അന്വേഷിച്ച് വരികയാണ്.

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *