പ്രഭാതവാർത്ത breaking news

സുപ്രീംകോടതി കണ്ണുരുട്ടി; വിദ്വേഷം വിളന്പിയ യോഗിക്കും മായാവതിക്കും വിലക്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗിയെ 72 മണിക്കൂര്‍ നേരത്തേക്കും മായാവതിയെ 48 മണിക്കൂര്‍ നേരത്തേക്കുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിലക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വിലക്ക് നിലവില്‍ വരും.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വര്‍ഗീയ പ്രസംഗങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നു യോഗിയുടെയും മായാവതിയുടേയും വര്‍ഗീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പു കമ്മീഷനോടു ചോദിച്ചു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേരത്തെ, മീററ്റിലെ റാലിയിലാണ് യോഗി ‘അലി’, ‘ബജ്രംഗ്ബലി’ പരാമര്‍ശങ്ങള്‍ നടത്തിയത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാന്‍) തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭ തെരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്ലിം വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
മുസ്ലിംകള്‍ എസ്പി-ബിഎസ്പി സഖ്യത്തിനു വോട്ടുചെയ്യണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയായിരുന്നു യോഗിയുടെ അലി, ബജ്രംഗ്ബരലി പരാമര്‍ശം.

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *