പ്രഭാതവാർത്ത breaking news

തെരുവുനായകള്‍ക്കു ഭക്ഷണം നല്‍കി; 3.60 ലക്ഷം രൂപ പിഴയിട്ട് ഹൗസിംഗ് സൊസൈറ്റി

മുംബൈ: തെരുവുനായയ്ക്കു ഭക്ഷണം നല്‍കിയ മൃഗസ്‌നേഹിക്ക് 3.60 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഖാണ്ഡിവാലിയിലെ ദി നിസാര്‍ഗ് ഹെവന്‍ സൊസൈറ്റിയാണ് ഇവിടുത്തെ താമസക്കാരിയായ നേഹ ദത്വാനിക്ക് വന്‍ തുക പിഴ വിധിച്ചത്. ഹൗസിംഗ് സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നല്‍കിയത് കുറ്റമായി പരിഗണിച്ചാണു നടപടി.

സൊസൈറ്റി പരിസരത്തുവച്ച് തെരുവുനായയ്ക്കു ഭക്ഷണം നല്‍കുന്നതിനു പിഴ ഈടാക്കണമെന്ന് ഹൗസിംഗ് സൊസൈറ്റിയിലെ 98 ശതമാനം ആളുകളും അംഗീകരിച്ചിട്ടുള്ളതാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ മിതേഷ് ബോറ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മുതിര്‍ന്ന പൗരന്‍മാര്‍ക്കും കുട്ടികള്‍ക്കും നേരെ തെരുവുനായകള്‍ കുരയ്ക്കാറുണ്ടെന്നും ഇവിടെ മനുഷ്യാവകാശമാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ചെയര്‍മാനെന്ന നിലയില്‍ നിയമം നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരോ ദിവസവും നായകള്‍ക്കു ഭക്ഷണം നല്‍കിയതിന് 2500 രൂപയാണ് പിഴ. കൂടാതെ, സൊസൈറ്റി മെയിന്റനന്‍സ് ഫീസായി 75,000 രൂപയും പിഴ വിധിച്ചു. കഴിഞ്ഞ വര്‍ഷവും നായകള്‍ക്കു ഭക്ഷണം നല്‍കിയവര്‍ക്ക് പിഴ വിധിച്ചിരുന്നെന്ന് ഈ തെരുവുനായകള്‍ എല്ലാം തന്നെ സൊസൈറ്റി പരിസരത്ത് വളര്‍ന്നതാണെന്നും നേഹ പറഞ്ഞു. താന്‍ നഗരത്തില്‍നിന്നു മാറുകയാണെന്നും പിഴ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *