പ്രഭാതവാർത്ത breaking news

രാഹുല്‍ ഇന്ന് കേരളത്തില്‍; വന്‍ പ്രചാരണത്തിരക്ക്; ബുധനാഴ്ച വയനാട്ടില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാത്രി തിരുവനന്തപുരത്തെത്തും. പത്തോടെ എത്തുന്ന രാഹുല്‍ കോവളം ഉദയ സമുദ്ര ഹോട്ടലിലാണു തങ്ങുന്നത്. ഇവിടെവച്ച് അദ്ദേഹം പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തും.
ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തുന്ന അദ്ദേഹം പത്തിനു പത്തനാപുരത്തു നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് പത്തനംതിട്ടയിലെ യോഗത്തിലും പങ്കെടുക്കും. അതിനുശേഷം, അന്തരിച്ച കേരള കോണ്‍ഗ്രസ്- എം നേതാവ് കെ.എം. മാണിയുടെ പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിക്കും. വൈകുന്നേരം നാലിന് ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കും.
ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി വൈകുന്നേരം ആറിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്നു വിമാനമാര്‍ഗം കണ്ണൂരിലേക്കു പോകും. കണ്ണൂരില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി 17-ന് വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കും.
പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തിരുനെല്ലി പാപനാശിനിയില്‍ ദര്‍ശനം നടത്തുന്നതും പരിപാടിയിലുണ്ട്. എസ്പിജിയുടെയും പോലീസിന്റെയും സുരക്ഷാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.

 

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *