പ്രഭാതവാർത്ത breaking news

അ​മേ​രി​ക്ക​ൻ അം​ബാ​സി​ഡ​ർക്ക് കായൽ സവാരി സമ്മാനിച്ചത് മറക്കാനാവാത്ത ഓര്‍മ്മകള്‍

കു​​മ​​ര​​കം: ഹൗ​​സ് ബോ​​ട്ടി​​ൽ കാ​​യ​​ൽ സ​വാ​​രി​​ക്ക് കു​​മ​​ര​​ക​​ത്തെ​​ത്തി​​യ ഇ​​ന്ത്യ​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ അം​​ബാ​​സി​​ഡ​​ർ കെ​​ന്ന​​ത്ത് ഐ ​​ജ​​സ്റ്റ​​ർ​​ക്ക് ല​​ഭി​​ച്ച​​ത് മ​​റ​​ക്കാ​​നാ​​കാ​​ത്ത ഓ​​ർ​​മ​​ക​​ൾ.​ കു​​മ​​ര​​ക​​ത്തി​​ന്‍റെ ഗ്രാ​​മീ​​ണ സൗ​​ന്ദ​​ര്യ​​ത്തേ​​യും വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ൽ ഹൗ​​സ് ബോ​​ട്ടി​​ലൂ​​ടെ ന​​ട​​ത്തി​​യ സ​​വാ​​രി​​യും ഒ​​പ്പം ക​​രി​​മീ​​ൻ പൊ​​രി​​ച്ച​​തി​​ന്‍റേ​യും നാ​​ട​​ൻ ചി​​ക്ക​​ൻ മ​​പ്പാ​​സി​​ന്‍റേ​യും സ്വാ​​ദും ത​​ന്നെ ഏ​​റെ പ്രീ​​തി​​പ്പെ​​ടു​​ത്തി​​യ​​താ​​യി അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30 ന് ​​സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​ത്തി​നു കു​​മ​​ര​​ക​ത്തെ​ത്തി​യ അം​​ബാ​​സി​​ഡ​​ർ താ​​ജ് ഹോ​​ട്ട​​ലി​​ൽ നി​ന്നു ആ​​ഡം​​ബ​​ര ഹൗ​​സ് ബോ​​ട്ടാ​​യ കു​​മ​​ര​​കം കാ​​സി​​ലി​​ൽ ആ​​ണ് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ലേ​​ക്ക് തി​​രി​​ച്ച​​ത്.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു വ​​രെ​ ക​​ത്തു​​ന്ന വെ​​യി​​ലി​​നെ അ​​വ​​ഗ​​ണി​​ച്ച് ന​​ട​​ത്തി​​യ കാ​​യ​​ൽ സ​​വാ​​രി​​യി​​ൽ ഡ്രൈ​​വ​​ർ സീ​​റ്റി​​ലി​​രു​​ന്ന് ഹൗ​​സ് ബോ​​ട്ട് നി​​യ​​ന്ത്രി​​ക്കാ​​നും അ​​ദ്ദേ​​ഹം ത​​യാ​​റാ​​യി. കാ​​യ​​ൽ സ​​വാ​​രി​​ക്കു ശേ​​ഷം കൊ​​ച്ചി താ​​ജ് മ​​ല​​ബാ​​റി​​ലേ​​ക്കു മ​​ട​​ങ്ങു​​ന്ന​​തി​​നു മു​​ന്പാ​​യി ത​​ന്‍റെ കു​​മ​​ര​​കം സ​​ന്ദ​​ർ​​ശ​​ന​ത്തി​ൽ വി​​സ്മ​​രി​​ക്കാ​​നാ​​വാ​​ത്ത വി​​ധം സ​​ഹ​​ക​​രി​​ച്ച ഹൗ​​സ് ബോ​​ട്ട് ജീ​​വ​​ന​​ക്കാ​​രെ അ​​ഭി​​ന​​ന്ദി​​ക്കാ​​നും മ​​റ​​ന്നി​​ല്ല.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *