Breaking News

ക​ണ്ണൂ​രിൽ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: ചെമ്പലിയോട് അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ത​ന്ന​ട മാ​യാ​ബ​സാ​റി​ൽ ക​ട​മു​റി​യു​ടെ മു​ക​ളി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കി​ഴ്ത്ത​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ല​ക്ഷ്മി (80), മ​ക​ൻ ര​ജി​ത്ത് (45) എ​ന്നി​വ​രാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കി​ഴ്ത്ത​ള്ളി​യി​ലെ വീ​ടും സ്ഥ​ല​വും വി​റ്റ് ത​ന്ന​ട ബ​സാ​റി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇരുവരും. ര​ജി​ത്ത് ത​ളി​പ്പ​റ​ന്പി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ ജോ​ലി ​ചെ​യ്തു വ​രുകയായിരുന്നു. ഒരു മാസം മുൻപാണ് കണ്ണൂരിലെ പെട്രോൾ പമ്പിലേക്ക് മാറിയത്.
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രോ​ഗ​വു​മാ​വാം ഇരുവരെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എ​ട​ക്കാ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *