പ്രഭാതവാർത്ത breaking news

പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ വോ​ട്ട്; കൂ​ടു​ത​ൽ സ​മ​യം തേ​ടി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ ത​പാ​ൽ​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ റി​പ്പോ​ർ​ട്ട് കൈ​മാ​റി. ത​പാ​ൽ​വോ​ട്ടി​ൽ ഭാ​ഗി​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഡി​ജി​പി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കാ​ണ് കൈ​മാ​റി​യ​ത്.
വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ന്‍റെ ത​ലേ​ന്നു വ​രെ ത​പാ​ൽ ബാ​ല​റ്റ് കൈ​മാ​റാ​ൻ അ​വ​സ​ര​മു​ള്ള​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​നു കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത്.​എ​ന്നാ​ൽ, ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഐ​ആ​ർ ബ​റ്റാ​ലി​യ​നി​ലെ ത​പാ​ൽ വോ​ട്ട് ക്ര​മ​ക്കേ​ടു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *