പ്രഭാതവാർത്ത breaking news

കോൽക്കത്ത സംഘർഷം; ബാബറി മസ്ജിദ് തകർത്തതിന് സമാനമെന്ന് മമത

കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ബി​ജെ​പി​ക്കു​മെ​തിരെ പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​പ്പോ​ൾ ഉ​ള്ള​തി​ന് സ​മാ​ന​മാ​യ ആ​ക്ര​മ​ങ്ങ​ളാ​ണ് ബി​ജെ​പി ബം​ഗാ​ളി​ൽ ന​ട​ത്തു​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്ന് ഗു​ണ്ട​ക​ളെ കൊ​ണ്ടു​വ​ന്നാ​ണ് ബം​ഗാ​ളി​ൽ ബി​ജെ​പി അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും മ​മ​ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ബി​ജെ​പി​യു​ടെ പാ​വ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റി. പോ​ലീ​സി​നെ ക​മ്മീ​ഷ​ൻ ഇ​രു​ട്ടി​ൽ നി​ർ​ത്തി​യെ​ന്നും മ​മ​ത പ​റ​ഞ്ഞു. ക​മ്മീ​ഷ​ൻ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ൾ അ​ധാ​ർ​മി​ക​വും അ​ന്യാ​യ​വു​മാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു.
ബം​ഗാ​ളി​ൽ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ൽ​ക്ക​ത്ത​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ക​രു​തി​ക്കൂ​ട്ടി​യു​ള്ള പ​ദ്ധ​തി​യാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *