Breaking News

ബി​ജെ​പി​യു​ടെ ഭൂ​രി​പ​ക്ഷം 300 ക​ട​ക്കു​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ബി​ജെ​പി ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ഏ​ഴാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ ഭൂ​രി​പ​ക്ഷം 300 ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ യോ​ഗം ചേ​രു​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണെ​ന്നും ഷാ ​പ​രി​ഹ​സി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ പോ​ലും അ​വ​ർ​ക്ക് കി​ട്ടി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
താ​ൻ രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും മ​ന​സി​ലാ​ക്കി. അ​ഞ്ചാം ഘ​ട്ട​വും ആ​റാം ഘ​ട്ട​വും പൂ​ർ​ത്തി​യാ​യ​തോ​ടെ ത​ങ്ങ​ൾ​ക്ക് ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന്. എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *