പ്രഭാതവാർത്ത breaking news

കെ​വി​ൻ വ​ധ​ക്കേ​സ്: ഒ​രു സാ​ക്ഷി​ കൂ​ടി കൂ​റു​മാ​റി

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സ് വി​ചാ​ര​ണ​ക്കി​ടെ ഒ​രു സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി. ഇം​ത്യാ​സൺ ആണ് കൂ​റു​മാ​റി​യ​ത്. പ​തി​നൊ​ന്നാം പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി​യ​തി​ന് സാ​ക്ഷി​യാ​ണ് ഇം​ത്യാ​സ​ൺ.
പ്ര​തി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യാ​ണ് ഇം​ത്യാ​സ​ൺ മൊ​ഴി മാ​റ്റി​യ​ത്. ഇ​തോ​ടെ വി​ചാ​ര​ണ​ക്കി​ടെ കേ​സി​ൽ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളു​ടെ എ​ണ്ണം ആ​റാ​യി. കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത് പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ റെ​ജി ജോ​ൺ​സ​ൺ ഉ​ൾ​പ്പെ​ടെ എ​ട്ട് സാ​ക്ഷി​ക​ൾ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി​ന​ൽ​കി.
വ്യാ​ഴാ​ഴ്ച ര​ണ്ടു സാ​ക്ഷി​ക​ൾ കൂ​ടി കൂ​റു​മാ​റി​യി​രു​ന്നു. 27-ാം സാ​ക്ഷി അ​ല​ൻ, 98-ാം സാ​ക്ഷി സു​ലൈ​മാ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി​മാ​റ്റി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം പ്ര​തി നി​യാ​സി​ന്‍റെ അ​യ​ൽ​വാ​സി​ക​ളാ​യ സു​നീ​ഷ്, മു​നീ​ർ എ​ന്നി​വ​രും പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റി​യി​രു​ന്നു. അ​തേ​സ​മ​യം സു​പ്ര​ധാ​ന മൊ​ഴി​ക​ൾ നേ​ര​ത്തേ​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ൽ മൊ​ഴി​മാ​റ്റം കേ​സി​നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *