പ്രഭാതവാർത്ത breaking news

പ​രി​ക്കേ​റ്റ ക്വി​റ്റോ​വ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പി​ൻ​മാ​റി.

 
റോം: ​ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾ​സി​ൽ മ​ത്സ​ര​ത്തി​നി​ടെ പെ​ട്ര ക്വി​റ്റോ​വ പു​റ​ത്ത്. മൂ​ന്നാം റൗ​ണ്ടി​ൽ മ​രി​യ സ​കാ​രി​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ ക്വി​റ്റോ​വ പ​രി​ക്കേ​റ്റു പി​ൻ​മാ​റി. 5-7, 7-5, 4-0-ന് ​ക്വി​റ്റോ​വ പി​ന്നി​ൽ നി​ൽ​ക്കേ​യാ​ണ് പി​ൻ​മാ​റി​യ​ത്. പ​രി​ക്കേ​റ്റ​തോ​ടെ ക്വി​റ്റോ​വ​യു​ടെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മോ​ഹ​ങ്ങ​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ണു. ഈ ​മാ​സം അ​വ​സാ​ന​മാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്.
മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ക​രോ​ളി​ന പ്ലീ​ഷ്കോ​വ ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ളി​ലെ അ​നാ​യാ​സ ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലെ​ത്തി. 6-7(5-7), 6-2, 6-2 എ​ന്ന സ്കോ​റി​ന് വി​ക്ടോ​റി​യ അ​സാ​ര​ങ്ക​യെ​യാ​ണ് പ്ലീ​ഷ്കോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ഓ​പ്പ​ണി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ജ​ർ​മ​നി​യു​ടെ ഫി​ലി​പ് കോ​ഷ​ൽ​ചെ​ർ​ബെ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ക്കോ​വി​ച്ച് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പൊ​ട്രോ​യാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി.
ര​ണ്ടാം റാ​ങ്ക് റ​ഫേ​ൽ ന​ദാ​ൽ അ​നാ​യാ​സ ജ​യ​ത്തോ​ടെ ക്വാ​ർ​ട്ട​റി​ലെ​ത്തി. നി​ല​വി​ലെ ചാ​ന്പ്യ​നാ​യ ന​ദാ​ൽ 6-1, 6-0ന് ​ജോ​ർ​ജി​യ​യു​ടെ നി​കോ​ളോ​സ് ബേ​സി​ലാ​ഷ് വി​ലി​യെ തോ​ൽ​പ്പി​ച്ചു. അ​തേ​സ​മ​യം, ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ലോ​ക മൂ​ന്നാം ന​ന്പ​ർ റോ​ജ​ർ ഫെ​ഡ​റ​ർ വ​ല​തു​കാ​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ന്ന് മ​ത്സ​ര​ത്തി​നു മു​ന്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പി​ൻ​മാ​റി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *