പ്രഭാതവാർത്ത breaking news

ഹയര്‍ സെക്കന്‍ഡറി പ്രവേശനം: ആദ്യ അലോട്‌മെന്റിന് ശേഷം 20% സീറ്റ് വര്‍ധിപ്പിക്കും

തിരുവനന്തപുരംന്മ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളില്‍ ആദ്യ അലോട്‌മെന്റിന് ശേഷം 20% സീറ്റ് വര്‍ധിപ്പിക്കും. ട്രയല്‍ അലോട്‌മെന്റ് 20നും ആദ്യ അലോട്‌മെന്റ് 24നും ആണ്. 4,99,030 അപേക്ഷകരുടെയും രേഖകളുടെ പരിശോധന സ്‌കൂളുകളില്‍ പൂര്‍ത്തിയായി വരുന്നു. 36,1763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്.

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പോളിടെക്‌നിക് സീറ്റുകള്‍ കൂടി പരിഗണിച്ചാലും ആകെ സീറ്റില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച 20% സീറ്റ് ഇത്തവണ പ്രധാന അലോട്‌മെന്റിനു മുന്‍പ് വര്‍ധിപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്. എന്നാല്‍ സപ്ലിമെന്ററി അലോട്‌മെന്റിനു മുന്‍പ് 20% സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയും.
പ്രധാന അലോട്‌മെന്റില്‍ പ്രവേശനം ലഭ്യമായില്ലെങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിനു മുന്‍പു തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിലൂടെ ഏകജാലക പ്രവേശനത്തിന് 2,94,942 സീറ്റുകളും മൊത്തം 4,22,910 സീറ്റുകളും ലഭ്യമായിരുന്നു.

അനധികൃതമായി പിടിഎ ഫണ്ട് ശേഖരിച്ചാല്‍ നടപടി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിനു നിയമം ലംഘിച്ചു പിടിഎ ഫണ്ട് ശേഖരിക്കുന്നതായി പരാതി ഉയര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പ്രധാനാധ്യാപകര്‍ക്കു പൊതുവിദ്യാഭ്യസ ഡയറക്ടറുടെ മുന്നറിയിപ്പ്. 2007ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള പിടിഎ ഫണ്ടു മാത്രമേ സ്വീകരിക്കാനാവൂ. ഇതനുസരിച്ച് 100 രൂപയില്‍ കൂടുതല്‍ രക്ഷിതാക്കളില്‍ നിന്നു വാങ്ങാനാവില്ല.
ജൂണ്‍ മൂന്നിനു സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പായി സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ പ്രധാനാധ്യാപകര്‍ ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഓടിട്ട കെട്ടിടങ്ങള്‍ ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം. അറ്റകുറ്റപ്പണിക്ക് ആവശ്യമായ തുക സ്‌കൂള്‍ ഫണ്ടില്‍ നിന്നു ചെലവഴിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *