പ്രഭാതവാർത്ത breaking news

ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ സാനിറ്ററി നാപ്കിനും വെണ്ടിങ്ങ് മെഷീനും; വെട്ടിലായി കൊച്ചി നഗരസഭ

കൊച്ചി> ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ നാപ്കിന്‍ വെന്റിങ് മെഷീന്‍ സ്ഥാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍ വെട്ടിലായി. നാപ്കിന്‍ മെഷീന്‍ സ്ഥാപിച്ച സ്‌കൂളുകളുടെ പട്ടികയില്‍ ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന എറണാകുളം എസ്ആര്‍വിജിഎച്ച്(എം)എസ്എസ് സ്‌കൂളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2017–18ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം ഉള്ളത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിനുകള്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ഷീ പാഡ് പദ്ധതി. ഈ പദ്ധതി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഈ പദ്ധതി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് സംയുക്തമായി നടപ്പാക്കിയില്ല. പകരം സ്വന്തം നിലയില്‍ നടപ്പാക്കുന്നതിനായി ഇ-ടെണ്ടര്‍ വിളിക്കുകയും ചെയ്തു.

ടെണ്ടര്‍ അനുവദിച്ചത് അനുസരിച്ച് – 13 സ്‌കൂളുകളില്‍ മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എസ് ആര്‍വിജി(എം) എച്ച്എച്ച്എസ് എറണാകുളത്തെ ഹൈസ്‌കൂള്‍ വിഭാഗം ഒഴികെ മറ്റെല്ലാ സ്‌കൂളുകളിലും നല്‍കിയിരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കാണാന്‍ സാധിച്ചു. എസ്ആര്‍വിജി (എം) എച്ച്എച്ച്എസ് & വിഎച്ച്എസ്എസ് എറണാകുളത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ രേഖകള്‍ പ്രകാരം കൈപ്പറ്റിയിരിക്കുന്നത് മൂന്ന് സാനിട്ടറി നാപ്കിന്‍ വെന്റിങ് മെഷീനും മൂന്ന് ഇന്‍സിനറേറ്ററും ആണ്. എന്നാല്‍ നേരിട്ടുള്ള പരിശോധനയില്‍ രണ്ട് ഇന്‍സിനറേറ്ററുകളും നാല് സാനിറ്ററി നാപ്കിന്‍ വെറ്റിംങ് മെഷീനുകളുമാണ് പരിശോധനയില്‍ കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ അവയെല്ലാം പ്രവര്‍ത്തനരഹിതമായിരുന്നു. കൂടാതെ എസ്ആര്‍വിജി(എം) എച്ച്എച്ച്എസിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്.

ആണ്‍കുട്ടികള്‍ മാത്രമുള്ള ഹൈസ്‌കൂള്‍ വിഭാഗത്തിലും രണ്ട് ഇന്‍സിനറേറ്ററും രണ്ട് വെന്റിങ് മെഷീനുകളം കൈപ്പറ്റിയതായി രേഖകകളില്‍ ഉണ്ട്. ഗവണ്മെന്റ് എച്ച്എസ്എസ് പനമ്പിള്ളി നഗറി-ലെ ഹൈസ്‌കൂള്‍ വിഭാഗത്തിലും സമാന സാഹചര്യമാണ് ഉള്ളത്. 2017—18 കാലഘട്ടത്തില്‍ രേഖകള്‍ പ്രകാരം ഒരു പെണ്‍കുട്ടി മാത്രമാണ് ഇവിടെ പഠിച്ചിരുന്നത്. എന്നിട്ടും ഹൈസ്‌കൂള്‍ വിഭാഗത്തിന് രണ്ട് ഇന്‍സിനറേറ്ററും രണ്ട് സാനിട്ടറി നാപ്കിന്‍ വെന്റിങ് മെഷീനുകളും നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ അവ പ്രവര്‍ത്തനരഹിതമായതായും കണ്ടെത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി നടപ്പിലാക്കിയ ഈ പദ്ധതി ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകള്‍ക്ക് നല്‍കിയിയതിനാല്‍ അനുമതി നിഷേധിക്കുന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *