പ്രഭാതവാർത്ത breaking news

മോയിനുല്‍ ഹഖ് പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണര്‍

ഇസ്‌ലാമാബാദ് : ഇന്ത്യയില്‍ പാക്കിസ്ഥാന്റെ പുതിയ ഹൈക്കമ്മിഷണറായി മോയിനുല്‍ ഹഖിനെ നിയമിച്ചു. സൊഹെയ്ല്‍ മെഹമൂദ് കഴിഞ്ഞ മാസം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായതിനെ തുടര്‍ന്ന് പദവി ഒഴിഞ്ഞുകിടക്കുകയാണ്. ഫ്രാന്‍സിലെ അംബാസഡറായിരുന്നു ഹഖ്.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ പുതിയ ഹൈക്കമ്മിഷണറുടെ നിയമനം സുപ്രധാനമാണ്. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞു വരുന്ന പുതിയ സര്‍ക്കാരുമായി നല്ല ബന്ധത്തിനുള്ള താത്പര്യം സൂചിപ്പിക്കുന്ന നിയമനവുമാണിത്. ചൈന, ജപ്പാന്‍, യുഎസ് തുടങ്ങി 16 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെയും മാറ്റി നിയമിച്ചിട്ടുണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *