പ്രഭാതവാർത്ത breaking news

കെഇഎഎം 2019 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കെഇഎഎം 2019 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : കെഇഎഎം 2019 പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ച്ചര്‍ മെഡിക്കല്‍ പരീക്ഷാ ഫലമാണ് കമ്മിഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ പ്രഖ്യാപിച്ചത്. പരീക്ഷാഫലം സിഇഇ ഔദ്യോഗിക വെബ്സൈറ്റില്‍

cee.kerala.gov.in

അറിയാം.

എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ എഴുതിയവര്‍ക്ക് KEAM ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫലം അറിയാം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍, ബിഫാം, എംബിബിഎസ്, ബിഡിഎസ്, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് വിഷയങ്ങളില്‍ പ്രവേശനം ലഭിക്കാനുള്ളതാണ് KEAM പരീക്ഷ.

ഫലപ്രഖ്യാപനം കഴിഞ്ഞതോടെ കൗണ്‍സലിങ് ആരംഭിക്കും. ഇതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കമ്മിഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് (സിഇസി) എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, ബിഫാം, ബിഎഎംഎസ് കോഴ്സുകളുടെ റാങ്ക് ലിസ്റ്റ് ജൂണ്‍ 20-ന് മുമ്പു പ്രത്യേകം പ്രസിദ്ധീകരിക്കും.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *