പ്രഭാതവാർത്ത breaking news

കാ​ഷ്മീ​ർ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് കു​ൽ​ഗാ​മി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.
കു​ൽ​ഗാ​മി​ലെ ഗോ​പ​ൽ​പോ​റ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ൽ. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി​യ സൈ​നി​ക​ർ​ക്കു നേ​രെ ഭീ​ക​ര​ർ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു സൈ​ന്യം ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *