പ്രഭാതവാർത്ത breaking news

ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യ​വു​മാ​യി ഇ​ന്ത്യ; വി​ക്ഷേ​പ​ണം ഉ​ട​ൻ; ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം അ​ടു​ത്ത​മാ​സം. ച​ന്ദ്ര​യാ​ൻ-2 അ​ടു​ത്ത​മാ​സം വി​ക്ഷേ​പി​ക്കും. ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ ഓ​ർ​ബി​റ്റ​റും ലാ​ൻ​ഡ​റും ഉ​ൾ​പെ​ടു​ന്ന പേ​ട​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഐ​എ​സ്ആ​ർ​ഒ പു​റ​ത്തു​വി​ട്ടു. ജൂ​ലൈ ഒ​ന്പ​തി​നും പ​തി​നാ​റി​നും ഇ​ട​യ്ക്ക് പേ​ട​ക​വു​മാ​യി ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്ന് റോ​ക്ക​റ്റ് കു​തി​ച്ചു​യ​രു​മെ​ന്നാ​ണ് ഐ​എ​സ്ആ​ർ​ഒ ന​ൽ​കു​ന്ന വി​വ​രം.
10 വ​ർ​ഷം മു​ന്പാ​യി​രു​ന്നു ച​ന്ദ്ര​യാ​ൻ-2-​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ച​ന്ദ്ര​നി​ലെ രാ​സ​ഘ​ട​ന​യെ​പ്പ​റ്റി പ​ഠി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ച​ന്ദ്ര​യാ​ൻ -2 ദൗ​ത്യ​ത്തി​നു​ള്ള​ത്.
ഒ​രു ഓ​ർ​ബി​റ്റ​ർ, ലാ​ൻ​ഡ​ർ, റോ​വ​ർ എ​ന്നി​വ​യാ​ണ് മൊ​ഡ്യൂ​ളി​ലു​ള്ള​ത്. വി​ക്രം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ ചാ​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങും​വി​ധ​മാ​ണ് ദൗ​ത്യം. ജി​എ​സ്എ​ൽ​വി ശ്രേ​ണി​യി​ലെ ഏ​റ്റ​വും വി​ക​സി​ത റോ​ക്ക​റ്റാ​യ മാ​ർ​ക് ത്രീ​യാ​ണ് ച​ന്ദ്ര​യാ​ൻ വ​ഹി​ക്കു​ന്ന​ത്. പ്ര​ഗ്യാ​ൻ എ​ന്നാ​ണ് റോ​വ​റി​ന്‍റെ പേ​ര്.
ക​ഴി​ഞ്ഞ മേ​യി​ൽ ച​ന്ദ്ര​യാ​ൻ-2 വി​ക്ഷേ​പ​ണം ന​ട​ത്താ​നാ​ണ് ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​സ്രാ​യേ​ലി​ന്‍റെ പ​ര്യ​വേ​ക്ഷ​ണ​മാ​യ ഫാ​ൽ​ക്ക​ണ്‍ ദൗ​ത്യം ച​ന്ദ്ര​നി​ൽ ഇ​ടി​ച്ചി​റ​ങ്ങി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ദൗ​ത്യം നീ​ട്ടു​ക​യാ​യി​രു​ന്നു.
2009-ലാ​ണ് ഇ​ന്ത്യ ച​ന്ദ്ര​യാ​ൻ- ഒ​ന്ന് ദൗ​ത്യം വി​ക്ഷേ​പി​ക്കു​ന്ന​ത്. ഈ ​മി​ഷ​നി​ൽ റോ​വ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പേ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പേ​ലോ​ഡു​ക​ളും ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യം വ​ഹി​ക്കു​ന്നു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *