പ്രഭാതവാർത്ത breaking news

യുഡിഎഫ് പ്രതിഷേധം ഫലംകണ്ടു; കണ്ണൂരിൽ ബോംബേറ് കേസ് പ്രതിയെ പോലീസ് പൊക്കി

കണ്ണൂർ: യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​പ്പോ​ള്‍ ബോം​ബാ​ക്ര​മ​ണ കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ലാ​ത്ത​റ​യി​ലെ കെ.​ജെ.​ഷാ​ല​റ്റി​ന്‍റെ സി​എം ന​ഗ​റി​ലെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഏ​ഴി​ലോ​ട് അ​റ​ത്തി​പ്പ​റ​മ്പി​ലെ ക​ണി​യാ​ല്‍ ഹൗ​സി​ല്‍ കെ.​ര​തീ​ഷി​നെ​യാ​ണ് (31) പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ഴി​ലോ​ട്ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷി​നെ പ​യ്യ​ന്നൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.
ക​ഴി​ഞ്ഞ മാ​സം 19ന് ​റീ പോ​ളിം​ഗ് നടന്ന രാത്രിയാണ് ഷാലറ്റിന്‍റെ വീടിന് നേരെ ബോംബേറുണ്ടായത്. എന്നാൽ കേസിലെ പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതെ പോലീസ് ഒളിച്ചുകളിക്കുകയായിരുന്നു.
പോലീസ് നടപടിക്കെതിരേ ഇ​ന്ന് വൈ​കു​ന്നേ​രം കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ലാ​ത്ത​റ​യി​ല്‍ പ്ര​തി​ഷേ​ധ​യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് പ്ര​ധാ​ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​ന്ന് പ​രി​യാ​രം പോ​ലീ​സ് പ​യ്യ​ന്നൂ​ര്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. ഈ ​കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വിഷയം ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. സി.ഒ.ടി.നസീറിനെ ആക്രമിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് ഈ വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *