പ്രഭാതവാർത്ത breaking news

അവതരണം മതചിഹ്നങ്ങളെ അവഹേളിക്കുന്നതെന്ന് മന്ത്രി ബാലൻ

തിരുവനന്തപുരം: ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. അവാർഡ് തീരുമാനിച്ചത് പുരസ്കാര നിർണയ സമിതിയുടെ സ്വതന്ത്ര തീരുമാനമായിരുന്നു. സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ല. എന്നാൽ കാർട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിമർശനം ഉയർന്നതോടെ സർക്കാർ പരിശോധിച്ചുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

അവാർഡ് നിർണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. അവാർഡ് നിർണയ സമിതിക്ക് തെറ്റുപറ്റിയോ എന്നും പരിശോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് സർക്കാർ മതന്യൂനപക്ഷങ്ങളോട് വിദ്വേഷം തീർക്കുകയാണെന്ന ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ശബ്ദത്തിന്‍റെ സഹപ്രസിദ്ധീകരണമായ ഹാസ്യകൈരളിയിൽ സുഭാഷ് കെ.കെ വരച്ച കാർട്ടൂണിനാണ് ലളിതകല അക്കാദമി അവാർഡ് കൊടുത്തത്. എന്നാൽ കാർട്ടൂണ്‍ മതചിഹ്നങ്ങളെ വളരെ മോശമായി ചിത്രീകരിച്ചതാണെന്ന് പരക്കെ വിമർശനം ഉയർന്നതോടെയാണ് അവാർഡ് പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *