പ്രഭാതവാർത്ത breaking news

ഒ​ഴി​വു​ക​ഴി​വു​ക​ൾ വേ​ണ്ട; പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​യി​രു​ന്നു കോ​ട​തി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​ത്. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്(​ഡി​ജി​പി) എ​തി​രെ​യാ​ണ് കോ​ട​തി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

ജാ​മ്യാ​പേ​ക്ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ഡി​ജി​പി​ക്ക് വീ​ഴ്ച​യു​ണ്ടാ​യി. ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ലെ ചി​ല​ര്‍​ക്ക് ര​ഹ​സ്യ അ​ജ​ണ്ട ഉ​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ യാ​ഥാ​സ​മ​യം പോ​ലീ​സി​നും പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍​ക്കും ഡി​ജി​പി ഓ​ഫീ​സ് ന​ല്‍​കാ​ത്ത​ത് കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് ഡി​ജി​പി​യു​ടെ ഓ​ഫീ​സാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​രം റി​പ്പോ​ര്‍​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം ല​ഭി​ക്കാ​റി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​തേ​സ​മ​യം പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ജാ​മ്യാ​പേ​ക്ഷ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്രോ​സി​ക്യൂ​ഷ​നേ​യും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ജാ​മ്യാ​പേ​ക്ഷ​യി​ലെ തീ​ര്‍​പ്പി​ല്‍ വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ഒ​ഴി​വു​ക​ഴി​വു​ക​ള്‍ വേ​ണ്ട. ഡി​ജി​പി​യോ എ​ഡി​ജി​പി​യോ ഇ​ന്നു​ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് ഇ​ന്ന് മൂ​ന്നി​ന് പ​രി​ഗ​ണി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *