പ്രഭാതവാർത്ത breaking news

സ്ത്രീ സുരക്ഷ; കര്‍മസേന രൂപവത്കരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷയ്ക്കായി ബസ്സുകളില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് അടക്കമുള്ളവയാണ് പരിഗണിക്കുന്നത്.

 പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കര്‍മസേന രൂപവത്കരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മെട്രോ തീവണ്ടികളിലും ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണിത്.

സ്ത്രീകളുടെ സുരക്ഷയ്ക്കായി ബസ്സുകളില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് അടക്കമുള്ളവയാണ് പരിഗണിക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തുന്നതുവഴി അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്. സ്ത്രീ സൗഹൃദ സമീപനം സ്വീകരിക്കുന്ന ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും മാത്രം പൊതുഗതാഗത സംവിധാനങ്ങളില്‍ നിയോഗിക്കുന്നകാര്യം ഉറപ്പുവരുത്തും.

സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, അപായ ബട്ടണുകള്‍ എല്ലാ ബസ്സുകളിലും സ്ഥാപിക്കുക തുടങ്ങിയവയെല്ലാം കര്‍മസേന ലക്ഷ്യമിടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സ്ത്രീ യാത്രക്കാരുടെ പ്രതിനിധികളെ അടക്കം കര്‍മസേനയില്‍ അംഗങ്ങളാക്കാനാണ് നീക്കം.

അതിനിടെ, മെട്രോയില്‍ സ്ത്രീകല്‍ക്ക് സൗജന്യ യാത്ര അനുവദിക്കരുതെന്ന ആവശ്യവുമായി ഇ. ശ്രീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. സൗജന്യയാത്ര മെട്രോയെ കടക്കെണിയിലേക്കും കാര്യക്ഷമത അല്ലാത്ത നിലയിലേക്കും എത്തിക്കുമെന്നാണ് ഡി.എം.ആര്‍.സി മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമായ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തില്‍ അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *