പ്രഭാതവാർത്ത breaking news

അടൂരില്‍നിന്ന് കാണാതായ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളെ രത്‌നഗിരിയില്‍ കണ്ടെത്തി

യാത്രാ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

police
മുംബൈ: അടൂരില്‍ നിന്നും കാണാതായ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ റെയില്‍വേ പോലീസാണ് കണ്ടെത്തിയത്. യാത്രാ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പുണെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളാണ് മറ്റുള്ളവര്‍. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു.

ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. എന്നാല്‍ ഇടയ്ക്ക് ചില സമയങ്ങളില്‍ ഇത് ഓണ്‍ ആയിരുന്നതായും കണ്ടെത്തി. അതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഇവരുടെ ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *