പ്രഭാതവാർത്ത breaking news

മേലുദ്യോഗസ്ഥന്റെ മാനസികപീഡനവും; എആര്‍ ക്യാംപിലെ പൊലീസുകാരന്‍ രാജിവച്ചു

കണ്ണൂർ∙ ജാതി പീഡനവും മാനസികപീഡനവും ആരോപിച്ചു കണ്ണൂർ എആർ ക്യാംപിലെ സിപിഒ കണ്ണവം സ്വദേശി രതീഷ് രാജിവച്ചു. പട്ടികവർഗ വിഭാഗക്കാരനാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിക്ക് എസ്കോർട്ട് പോയി വന്നശേഷം അവധി ചോദിച്ചിട്ടു കൊടുത്തില്ല. മെഡിക്കൽ അവധിക്കു ശ്രമിച്ചു. ഇത് ഇൻസ്പെക്ടർ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണു പരാതി. തിരഞ്ഞെടുപ്പ് സമയത്ത് അസോസിയേഷൻ നേതാക്കൾ രതീഷിന്റെ പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ലെന്നും കേൾക്കുന്നു. രാജിയും പരാതിയും പിൻവലിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *