Breaking News

കാ​സ​ർ​ഗോ​ട്ട് പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് അ​ക്ര​മം; പ​ണ​വും പ​ശു​ക്ക​ളേ​യും ക​വ​ർ​ന്നു

ബ​ദി​യ​ഡു​ക്ക: പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ഡ്രൈ​വ​റേ​യും സ​ഹാ​യി​യേ​യും ആ​ക്ര​മി​ച്ചു. അ​ക്ര​മി​ക​ൾ പി​ക്ക​പ്പ് വാ​നും അ​ര​ല​ക്ഷം രൂ​പ​യും പ​ശു​ക്ക​ളേ​യും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ക​ർ​ണാ​ട​ക പു​ത്തൂ​ർ പ​ർ​പു​ഞ്ച​യി​ലെ പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ ഹം​സ, സ​ഹാ​യി ക​ർ​ണാ​ട​ക പു​ത്തൂ​ർ പ​ർ​പു​ഞ്ച​യി​ലെ അ​ൽ​ത്താ​ഫ് എ​ന്നി​വ​രെ ചെ​ങ്ക​ള സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​റ​വി​നാ​യി പ​ശു​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​രു​വ​രും മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30-ന് ​എ​ൻ​മ​ക​ജെ മ​ഞ്ച​ന​ടു​ക്ക സ​റോ​ളി​യി​ലാ​ണു സം​ഭ​വം. പു​ത്തൂ​രി​ലെ ഇ​സ്മാ​യി​ൽ എ​ന്ന​യാ​ളി​ൽ​നി​ന്ന് മൂ​ന്നു പ​ശു​ക്ക​ളെ വാ​ങ്ങി ബ​ന്തി​യോ​ട്ടെ ഒ​രാ​ൾ​ക്ക് വ​ള​ർ​ത്താ​ൻ​വേ​ണ്ടി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സ​റോ​ളി​യി​ൽ ഡ​യ​റി​ഫാം ന​ട​ത്തു​ന്ന ഹാ​രി​സി​ന് ന​ൽ​കാ​നാ​യി ഇ​സ്മാ​യി​ൽ 50,000 രൂ​പ​യും ഇ​വ​രെ ഏ​ൽ​പ്പി​ച്ചു.

പ​ണം ഹാ​രി​സി​ന് കൈ​മാ​റാ​ൻ വീ​ടി​ന് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ ആ​റം​ഗ​സം​ഘം മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്ന​വെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പി​ക്ക​പ്പി​ന്‍റെ താ​ക്കോ​ൽ പി​ടി​ച്ചു​വാ​ങ്ങി പി​ക്ക​പ്പും പ​ശു​ക്ക​ളെ​യും ഇ​വ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി. വ​ണ്ടി​യു​ടെ ഡാ​ഷ്ബോ​ക്സി​ൽ വ​ച്ചി​രു​ന്ന പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​വ​ർ പ​റ​ഞ്ഞു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ർ​ള സ്വ​ദേ​ശി​ക​ളും ക​ർ​ണാ​ട​ക പു​ത്തൂ​രി​ലെ താ​മ​സ​ക്കാ​രു​മാ​യ അ​ക്ഷ​യ്, രാ​കേ​ഷ്, ഗ​ണേ​ഷ്, മി​ഥു​ൻ തു​ട​ങ്ങി ആ​റു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *