Breaking News

മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മികച്ച ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2018-2019ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട് ഫാത്തിമാബി മെമ്മോറിയല്‍ എച്ച്.എസ്. കൂമ്പാറയും രണ്ടാം സ്ഥാനം കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസും, മൂന്നാം സ്ഥാനം തിരുവനന്തപുരം കരിപ്പൂര്‍ ഗവ. എച്ച്.എസും നേടി. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്‌കൂളുകള്‍ക്ക് യഥാക്രമം 5,00,000/-, 3,00,000/-, 1,00,000/- രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്‌കൂളുകള്‍ക്ക് യഥാക്രമം 50,000/-, 25,000/-, 10,000/- രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയര്‍മാര്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍സാദത്ത് അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയില്‍ നിലവില്‍ 1.15 ലക്ഷം കുട്ടികള്‍ അംഗങ്ങളാണ്.
ജില്ലാതല അവാര്‍ഡുകള്‍ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍)
തിരുവനന്തപുരം: ഗവ. എച്ച്.എസ്. കരിപ്പൂര്‍, നെടുമങ്ങാട്, ഗവ. മോഡല്‍ എച്ച്.എസ്.എസ്. വെങ്ങാനൂര്‍, ഗവ. എച്ച്.എസ്. അവനവഞ്ചേരി
കൊല്ലം: ജി.എച്ച്.എസ്.എസ്. അഞ്ചാലുംമൂട്, ഇ.വി.എച്ച്.എസ്.എസ്. നെടുവത്തൂര്‍, വിമല ഹൃദയ ജി.എച്ച്.എസ്.എസ്. കൊല്ലം
പത്തനംതിട്ട: എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്. ചെന്നീര്‍ക്കര, നേതാജി എച്ച്.എസ്.എസ്. പ്രമാടം, എ.എം.എം. എച്ച്.എസ്.എസ്. ഇടയാറ•ുള
ആലപ്പുഴ: സെന്റ് ജോണ്‍സ് എച്ച്.എസ്. മറ്റം, ഗവ. എസ്.വി.എച്ച്.എസ്.എസ് കുടശ്ശനാട്, എച്ച്.എസ്.എസ്. അറവുകാട്
കോട്ടയം: സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം, അല്‍ഫോണ്‍സാ ജി.എച്ച്.എസ്.എസ്. വാകക്കാട്, സെന്റ് മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്
ഇടുക്കി: ഫാത്തിമമാത ജി.എച്ച്.എസ്.എസ്. കൂമ്പന്‍ പാറ, ജി.എച്ച്.എസ്.എസ്. കുടയത്തൂര്‍, തൊടുപുഴ, എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയംകുടി
എറണാകുളം: എസ്.എന്‍.എച്ച്.എസ്.എസ്. ഒക്കല്‍, എച്ച്.എസ്. കൂത്താട്ടുകുളം, സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്.എസ്. കറുകുറ്റി
തൃശൂര്‍: മാതാ എച്ച്.എസ്. മണ്ണംപേട്ട, പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര, എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ്. എടതിരിഞ്ഞി
പാലക്കാട്: ചെറുപുഷ്പം ജി.എച്ച്.എസ്.എസ്. വടക്കാഞ്ചേരി, ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, എ.കെ.എന്‍.എം.എം.എ.എം. എച്ച്.എസ്.എസ്. കാട്ടുകളം
മലപ്പുറം: സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്, ഗവ. എച്ച്.എസ്.എസ്. കടുങ്ങപുരം, പി.പി.എം.എച്ച്.എസ്. കൊട്ടുകര
കോഴിക്കോട്: ഫാത്തിമാബി മെമ്മോറിയല്‍ എച്ച്.എസ്.എസ്. കൂമ്പാറ, കൊടുവള്ളി, പി.ടി.എം.എച്ച്.എസ്. കൊടിയത്തൂര്‍, മുക്കം, ജി.എച്ച്.എസ്.എസ്. കൊടുവള്ളി
വയനാട്: ജി.എച്ച്.എസ്.എസ്. മീനങ്ങാടി, ജി.എച്ച്.എസ്. ബീനാച്ചി, എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. കല്പറ്റ
കണ്ണൂര്‍: സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്. കണ്ണൂര്‍, രാമവിലാസം എച്ച്.എസ്.എസ്. ചൊക്ലി, കെ.പി.സി.എച്ച്.എസ്.എസ്. പട്ടാനൂര്‍
കാസര്‍കോഡ്: ജി.എച്ച്.എസ്.എസ്. കൊട്ടോടി, ജി.എച്ച്.എസ്. തച്ചങ്ങാട്, ജി.എച്ച്.എസ്.എസ്. കക്കാട്ട്

 

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *