Breaking News

എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ പി​എ​സ്സി ഒ​ന്നാം റാ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്സി റാ​ങ്ക് പ​ട്ടി​ക​യി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ന്ന​ത റാ​ങ്കു​ക​ൾ നേ​ടി​യ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​വ​ർ​ക്കു യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​തും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യ ക​ഐ​പി 4 ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക് പ​ട്ടി​ക​യി​ലാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​ടം​പി​ടി​ച്ച​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് ക​ഐ​പി 4 ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക് പ​ട്ടി​ക പി​എ​സ്സി പു​റ​ത്തി​റ​ക്കി​യ​ത്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ലി​നെ കു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ശി​വ​ര​ഞ്ജി​ത്താ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലെ ഒ​ന്നാ​മ​ൻ. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ എ.​എ​ൻ. ന​സീം പ​ട്ടി​ക​യി​ലെ 28-ാം റാ​ങ്കു​കാ​ര​നാ​ണ്. പ​ട്ടി​ക​യി​ലെ ര​ണ്ടാം റാ​ങ്കു​കാ​ര​ൻ പി.​പി. പ്ര​ണ​വും എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​ണ്.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​ൻ അ​ന​ധി​കൃ​ത സൗ​ക​ര്യം ഒ​രു​ക്കി​ക്കൊ​ടു​ത്തെ​ന്നും കോ​പ്പി​യ​ടി​ച്ചാ​ണ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​ത് എ​ന്നു​മാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. പി​എ​സ്സി​യി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *