Breaking News

സെല്‍ഫി ഭ്രമം അപകടം വര്‍ധിക്കുന്നു

ആലപ്പുഴ: ടിക് ടോക്, സെല്‍ഫി ഭ്രമത്തില്‍ അപകടം വര്‍ധിക്കുന്നതായി പഠനങ്ങള്‍. ടിക് ടോക്കിലെയും സെല്‍ഫിയിലെയും താരമാകാന്‍ സാഹസികത നിറഞ്ഞ പ്രകടനങ്ങള്‍ കാഴ്ച വെക്കുമ്പോള്‍ പലപ്പോഴും അത് അപകടങ്ങളില്‍ കലാശിക്കുകയാണ് പതിവ്. കൃത്യമായ പരിശീലമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നതാണ് അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നത്.
ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടിക് ടോക്ക്്് ആപ്പ് കേരളത്തിലെ യുവാക്കള്‍ക്കിടയിലും ഹരമാണ്. 2018 ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്്് ഫോം ടിക്്്‌ടോക്കാണ്. ഇന്ത്യയില്‍ രണ്ട്് കോടി പേര്‍ ടിക്് ടോക്്്് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്്.
മാസങ്ങള്‍ക്ക്്് മുന്‍പ്് ടിക്്് ടോക്്് വീഡിയോ ചിത്രീകരിക്കാനായി കോഴിക്കോട്്് കടലുണ്ടി പുഴയിലേയ്ക്ക്് ചാടിയ 10 വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പിലാണ് പലപ്പോഴും യുവാക്കളുടെ പ്രകടനം. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുക മാത്രമല്ല മറ്റുള്ളവര്‍ക്ക് ഇക്കൂട്ടര്‍ ബുദ്ധിമുട്ടും സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ദിവസം ബിഹാറില്‍ വെള്ളപ്പൊക്കത്തില്‍ ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്ത യുവാവ് മരിച്ചിരുന്നു. ടിക് ടോക്കില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ ലഭിക്കുന്നതിനാണ് പലരും സാഹസികതയ്ക്ക് മുതിരുന്നത്.് ലിപ്് സിംഗ്്് വീഡിയോകളാണ് അധികവും. സിനിമാമോഹക്കാര്‍ ആണ് ടിക് ടോക്ക്്് അധികവും ചെയ്യുന്നത്. പലര്‍ക്കും അവസരങ്ങളും കിട്ടുന്നുണ്ട്. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ്. പ്രായഭേദമന്യേ എല്ലാവരും ഇപ്പാള്‍ ടിക് ടോകിന്റെ പിറകെയാണ്.
കൂടുതല്‍ ലൈക്ക് കിട്ടാന്‍ വേണ്ടി എന്തും ചെയ്യുമെന്ന സ്ഥിയിലേക്കാണ് ടിക് ടോക് യൂസര്‍മാരുടെ അവസ്ഥ. മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട് തഞ്ചാവൂരില്‍ ടിക് ടോക് വീഡിയോ ചെയ്യുന്നതിനിടയ്ക്ക് അപകടത്തില്‍ പെട്ട് മരിച്ച യുവാവിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ പകര്‍ത്തിയ വിദ്യാര്‍ത്ഥികളായ മൂവര്‍ സംഘം കഴിഞ്ഞമാസം അപകടത്തില്‍ പെട്ടിരുന്നു. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു. വ്യത്യസ്തതയ്ക്ക് വേണ്ടി യുവാക്കള്‍ ജീവിതം അപകടമാകും വിധത്തിലുള്ള ട്രെന്റുകളിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്്.
സെല്‍ഫി ഭ്രമത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണവും കൂടുകയാണെന്ന്് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ട്രെയി നിന്റെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റിരുന്നു. ഷോക്കേറ്റ വിദ്യാര്‍ത്ഥി പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് ഗുരതര പരിക്കുമായാണ് വീണത്. ടൂറിസ്റ്റ്് കേന്ദ്രങ്ങളില്‍ സെല്‍ഫി അപകടങ്ങള്‍ വര്‍ദ്ധിക്കുന്തോറും സാഹസിക സെല്‍ഫി ഭ്രമത്തിന് കേരളത്തിലും കുറവില്ല. ഇടുക്കി ജില്ലയിലാണ് സെല്‍ഫി അപകടങ്ങള്‍ ഏറ്റവും അധികവും ഉണ്ടാകുന്നത്.
സെല്‍ഫി എടുത്ത് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് ഇന്ത്യയിലാണ്. മരിച്ചവരിലേറെയും 10 നും 30 നും വയസിനിടയിലുള്ളവരാണ്. 2011 മുതല്‍ 2017 വരെ 259 സെല്‍ഫി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടകരമായ സ്ഥലങ്ങളിലെ സെല്‍ഫിയെടുപ്പാണ് ദുരന്തങ്ങള്‍ക്ക്്് വഴിയൊരുക്കുന്നത്്. ഓടുന്ന ട്രെയിനിലും വന്യ,വിഷജീവികള്‍ക്ക് മുന്നിലും അപകടകരമായ മുനമ്പുകളിലും സെല്‍ഫി എടുത്ത് സാഹസികത പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമാണ്. അപൂര്‍വ്വമായെങ്കിലും സെല്‍ഫി ഭ്രമം രോഗമായി മാറിയതായി മന:ശാസ്ത്രജ്ഞരും ചൂണ്ടികാട്ടുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *