Breaking News

മ്യാ​ൻ​മ​റി​ലെ മ​ണ്ണി​ടി​ച്ചി​ൽ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ആ​യി

 നാ​യ്പി​ടോ: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ തെ​ക്കു-​കി​ഴ​ക്ക​ൻ മ്യാ​ൻ​മ​റി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ആ​യി. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ള്‍ ഇ​പ്പോ​ഴും മ​ണ്ണി​ന​ടി​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന മ​ഴ​യ്ക്കു പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വി​ടെ മ​ണ്ണി​ച്ചി​ൽ ഉ​ണ്ടാ​യ​ത്.
നി​ര​വ​ധി വീ​ടു​ക​ളും പാ​ല​ങ്ങ​ളു​മെ​ല്ലാം മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി. 80,000ലേ​റെ പേ​രെ ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​താ​യി ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന അ​റി​യി​ച്ചു.

ഉ​ള്‍​നാ​ട​ന്‍ മ​ല​യോ​ര മേ​ഖ​ല​യാ​യ പൗ​ന്‍​ഗി​ലാ​ണ് ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വീ​ടു​ക​ളും സ്കൂ​ളു​ക​ളും റോ​ഡും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. മ​ണ്ണി​ന​ട​യി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *